HOME

എഴുത്താണിയുടെ പ്രധാന പ്രവർത്തനങ്ങൾ ഒരു വെബ്‌സൈറ്റ് ആക്കി മാറ്റുന്നു. Cambridge സിലബസ്സിനായി പണ്ട് തുടങ്ങിയതാണ് http://www.necessityschool.com എന്ന ഈ വെബ്‌സൈറ്റ്. 112 രാജ്യങ്ങളിൽ നിന്നായി ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾക്ക് ഇത് കൊണ്ട് പ്രയോജനം ലഭിച്ചതായി കാണുന്നു. ഈ വെബ്‌സൈറ്റും ezhuththaani@necessityschool.com എന്ന e-mail അഡ്രസ്സും ഇനി മലയാളസാഹിത്യപ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കാം എന്ന് കരുതുന്നു.

സാഹിത്യപഠനം, ആനുകാലികസാഹിത്യവിശകലനം, വായനക്കാരുടെ കൃതികൾ, ലോകപ്രശസ്ത കൃതികൾ, കഥാശിൽപ്പശാല, കവിതാശിൽപ്പശാല, മലയാള / ഇംഗ്ലീഷ് ഭാഷാപഠനം, സാഹിത്യമത്സരങ്ങൾ, കൃതികൾ പ്രസിദ്ധപ്പെടുത്താനുള്ള വഴികൾ, മേല്വിലാസങ്ങളും ഫോൺ നമ്പരുകളും തുടങ്ങി സാഹിത്യത്തിൽ താത്പര്യമുള്ള എല്ലാവര്ക്കും പ്രയോജനമുള്ള ഒരു വെബ്‌സൈറ്റ് ആണ് ഇത്. ഓൺ ലൈനായി പുസ്തകങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും book  promo, book release എന്നിവയ്ക്കും ഈ സൈറ്റിൽ സൗകര്യം ഉണ്ട്. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ആവശ്യവുമായ വിവരങ്ങളും ഇവിടെ ലഭിക്കും