എഴുത്താണിക്കളരി

അഞ്ചു മാസം നീണ്ടു നിൽക്കുന്ന ചെറുകഥാശിൽപ്പശാല
ശനിയാഴ്ച്ച രാത്രി എട്ടു മുതൽ ഒൻപതര വരെ
ഉത്ഘാടനം Dec.19 തുടർന്ന് എല്ലാ ശനിയാഴ്ചകളിലും
2000 INR / month
15 സീറ്റിൽ ഇനി 10 സീറ്റുകൾ ബാക്കി

കലയും കൗശലവും

*******************

പ്രിയ എ എസിന്റെ കഥ വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞ ചില സുഹൃത്തുക്കളോട് മൃണ്മയം എന്ന തലക്കെട്ടിന്റെ അർഥം ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ കിട്ടി. എനിക്ക് ചിരി വന്നുഇങ്ങനെയൊക്കെയാണ് ഇപ്പോൾ വായന. തലക്കെട്ടിന്റെ അർഥം പോലും എന്തെന്നത് ഒരു വിഷയമല്ല. എന്നാലിനി കഥയ്ക്ക് നമ്പരുകൾ ഇട്ടാൽ മതിയാകും. മിക്ക കഥകളും ഒരു നമ്പറാണലോ!”മൃഗാങ്കതരളിത മൃണ്മയ കിരണം” എന്ന് എം ഡി രാജേന്ദ്രൻ എഴുതിയപ്പോഴാണ് ആദ്യം ഈ വാക്ക് കേൾക്കുന്നത്. സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയിൽ എന്ന പാട്ടിൽ. സുന്ദരിക്ക് എവിടെയാണ് കെട്ടാനായി ഒരു തുമ്പുള്ളത് എന്നാരും ചോദിച്ചില്ല. അത് പോട്ടെ, അവിടെ ചന്ദ്രരശ്മിയെ കുറിച്ചാണ് പറയുന്നത് ചന്ദ്രനും ഭൂമിയും മൃണ്മയമാണ്, മണ്ണുകൊണ്ടുണ്ടാക്കിയതാണ്. ചന്ദ്രൻ മൃഗാങ്കനാണ്. അതിൽ മൃഗം (മാനിന്റെ അങ്കം, അടയാളം, ഉണ്ട് ). ഭൂമി മാത്രമല്ല ഭൂമിയിലുള്ളതും മണ്ണ് കൊണ്ടുണ്ടാക്കിയതാണെന്ന് ബൈബിൾ പറയുന്നു. From dust thou come, unto dust thou go.മണ്ണ് കൊണ്ടുള്ള ഈ ദേഹത്തിൽ വസിക്കുന്ന കാലത്ത് വഹ്നിസന്തപ്തലോഹസ്‌താംബു ബിന്ദുനാ (തള്ളേ, ഈ തോയക്കല്ലിന്മേല് വെള്ളങ്ങള് വീഴണ പോലെ) ഹ്രസ്വമായ ജീവിതത്തിലെ, മണിക്കൂറുകൾ മാത്രം നീണ്ട ഒരു വസന്തകാലത്തിന്റെ, ഒരായുസ്സ് നീണ്ടുനിൽക്കുന്ന ഓർമ്മയാണ് മൃണ്മയം എന്ന കഥ. എന്ത് പറഞ്ഞാലും വൈലോപ്പിള്ളിയെ ഓർമ്മ വരും😂😂പാടുക സര്‍വാത്മനാ ജീവിതത്തിനെ സ്നേഹി-ച്ചീടുവാന്‍ പഠിച്ചോരീ നമ്മുടെ ചിത്താമോദംശുഭ്രമാം തുകില്ത്തുമ്പില്‍ പൊതിഞ്ഞു സൂക്ഷിക്കുമീ-യപ്സരോവധു തിരുവാതിര തിരിക്കവേ.നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍ -വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ?എന്തിനു? മര്‍ത്യായുസ്സില്‍ സാരമായതു ചിലമുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം.എന്നിങ്ങനെ ഊഞ്ഞാലിൽ എന്ന കവിതയിലെ ഈ എട്ടു വരികളിൽ ഈ കഥ മുൻപും ഒരു ജന്മമെടുത്തിരുന്നു.വീണ്ടും വീണ്ടും പറയേണ്ടി വരുന്ന ഒരു സാഹിത്യപ്രമാണത്തിന്, കലാമർമ്മജ്ഞതയ്ക്ക്, ഈ കഥ ഉദാഹരണമാണ്. ഈ പറയുന്നത് ഒന്ന് സങ്കൽപ്പിക്കുക. വളരെ നിരാശാജനകമായ ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരി ഒരു ദിവസം പുറത്ത് പോകുന്നു. ബസ്സിൽ തന്റെ കൂടിരിക്കുന്ന ഒരു സ്ത്രീയുമായി ചങ്ങാത്തത്തിലാകുന്നു. ഇരുവരുടെയും ചിത്തവൃത്തികളിലെല്ലാം അസാധാരണമായ ഒരു സാമ്യം. വൈകിട്ട് അവർ രണ്ടു വഴിക്കു പിരിയുന്നു. രണ്ടാം വായനയിൽ നമ്മൾ മനസിലാക്കുന്നു അങ്ങനെയൊരു സ്ത്രീ ഇല്ലായിരുന്നു. ഒരു പത്തിരുപത് വര്ഷം കഴിഞ്ഞു നമ്മുടെ കഥാനായിക എന്തായി തീരുമോ, ആ സ്വത്വമാണ് അവരുടെ കൂടെ സമയം ചിലവഴിച്ചത്.ഇങ്ങനെയൊരു കഥ എഴുതിയാൽ അത് ആളുകളെ ഇമ്പ്രെസ്സ് ചെയ്യിക്കും. കാരണം അതിലൊരു കൗശലം ഉണ്ട്. ഒരു കുളത്തിന്റെ നാല് വശത്തു നിന്ന് നോക്കിയാൽ അതിനു ചതുരം വൃത്തം എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൽ തോന്നിക്കുന്നെങ്കിൽ അതും കൗശലം തന്നെയാണ്.പക്ഷെ അത് കലയല്ല. അതിൽ സർഗ്ഗാത്മകത ഇല്ല. ആ വിദ്യകൾ അറിഞ്ഞാൽ ആർക്കു വേണമെങ്കിലും ഇത്തരം കഥകൾ നൂറെണ്ണം എഴുതാം, ഇത്തരം കുളങ്ങൾ നാട് നീളെ കുഴിക്കാം. കല എന്നത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു സർഗ്ഗക്രിയാകർമ്മമാണ്. കഥയല്ല കഥയെഴുത്താണ് കല. ആര് വിചാരിച്ചാലും പിന്നീട് അത് അതുപോലെ വിരിയില്ല.പ്രിയ എ എസ് തന്റെ കഥയിൽ ഈ ട്രിക്ക് എടുക്കുന്നില്ല. ആ പ്രായമായ സ്ത്രീ യഥാർത്ഥത്തിലുള്ള ഒരു സ്ത്രീ തന്നെയാണ്. മൃണ്മയിയുടെ നാളെകളാണ് ആ സ്ത്രീ പ്രതിനിധാനം ചെയ്യുന്നത് എന്നത് ശരി തന്നെ. പ്രശ്നവും പരിഹാരവും ആ നാളെകൾ തന്നെയാണ്. അതിനെ മുൻകൂട്ടി കാണാൻ മൃൺമയിക്ക് അങ്ങിനെ കഴിയുന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ വളകളെക്കുറിച്ച് മാത്രമല്ല മൃണ്മയം എന്ന് പറയാവുന്നത്. മനുഷ്യനും അത് തന്നെ. ജീവനുണ്ടെങ്കിൽ മാത്രമാണ് വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ, കല്ലുപോലുള്ള, കാർബൺ ഓക്സിജൻ ഹൈഡ്രജൻ എന്നിവയുടെ സവിശേഷമായ ഒരു മിശ്രിതം വെറും രണ്ടു രൂപയ്ക്ക് വാങ്ങി വായിലിട്ട് സന്തോഷിക്കാൻ കഴിയുന്നത്. എങ്ങുനിന്നും മുനിമാർ സത്യാന്വേഷിയെ തേടി എവിടെയും എത്തും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ജീവിതസത്യം പഠിപ്പിക്കാനും ജീവിച്ചു കാണിച്ചു കൊടുക്കാനും ഒരു മുനി, സ്ത്രീ തന്നെ, മൃൺമയിയെ തേടി വന്നു. പാഠം നൽകി മടങ്ങിപ്പോയി. അവിശ്വസനീയത ഒട്ടുമില്ലാതെ, ജീവിതത്തിലെ അസാധാരണമായ ഒരു നിമിഷത്തെ പുൽത്തുമ്പിലെ മഞ്ഞുതുള്ളി എന്ന പോലെ ചുറ്റുമുള്ള ലോകത്തെ മുഴുവായും പ്രതിബിംബിപ്പിക്കുന്ന സുതാര്യമായ ഒരു നിമിഷത്തെ പ്രിയ എ എസ് ഈ കഥയിൽ കാണിച്ചു തരുന്നു.രാഷ്ട്രീയമായല്ലാതെ എന്തുകഥ എന്ന് ഒരു വിഭാഗവും പ്രണയമില്ലാതെ എങ്ങനെ ഒരു കഥ എഴുതും എന്ന് മറ്റൊരു വിഭാഗവും തോക്കും പ്രേതവും കോൺസ്പിരസി തിയറിയും ടൈം ട്രാവലും ഇല്ലാതെ എന്ത് കഥ എന്ന് ഇനിയും മൂന്നാമത് ഒരു വിഭാഗവും എഴുത്തുകാർ ചോദിക്കുന്ന ഒരു കാലത്താണ് ഈ കഥ വരുന്നത്. പറയേണ്ടിയിരുന്നതെല്ലാം പറയാതെ കാട്ടിത്തരുന്ന ഹൃദ്യമായ, എന്നാൽ അങ്ങേയറ്റം കണ്ണിങ്ങ് ഒളിഞ്ഞിരിക്കുന്ന, രചന. കണ്ണിലും കാതിലുമൊന്നും കുത്തിക്കേറാതെ മൂക്കിനെയും നാക്കിനെയും കൊതിപ്പിക്കാതെ ആരെയും ഇക്കിളിപ്പെടുത്തത്തെ നേരെ മനസ്സിൽ കയറി അവിടെയിരുന്നു നമ്മുടെ സ്വത്വത്തെ എന്നെന്നും സ്വാധീനിക്കുന്ന മാന്ത്രികത