വായിക്കേണ്ട പുസ്തകങ്ങൾ

Bhairav Sanukkaliloode

by Ratheesh Maniyan Nair

There’s a story in the Upanishads of the Kasturi Mriga (Musk deer), which is not only a story but also a metaphor for life and happiness. While roaming the forest, a Kasturi Mriga came across an aromatic strong musk smell. The smell intrigued the deers‘ most profound thoughts, and it went in search of that smell.

All journeys are a metaphor of life too. People travel far and wide to see what is actually in themselves. Those with discernment realize this and make their journey to such spiritual places to win on both counts. For them, the journey is in two directions at the same time. Physically they are on an outward journey but mentally they are on an inward search.

Such is the spirit in which Ratheesh Maniyan Nair wrote the book Bhairav Sanukkaliloode. This book is more than a travelogue since it is more about the inward journey than about his pilgrimages to some of the spiritually important places in India. Not written to be published anywhere, these are very candid observations and thoughts that came to him as he moved from place to place on a completely uncharted journey using a wide variety of means of transport which ranged from that which flew and that which limped.

A 1975 born management graduate, Ratheesh rose high in the rat-race of corporate life, engaging himself in high pressure sales and marketing. Chaos, pressure , lack of time for loved ones and the meaningless competition that only lead to a mundane life had its toll on him and he found his spirit dying.

He was restless and disturbed at the meaningless race, in which like what Alice saw in the Wonderland: To be where you are, you have to keep running. Luckily, he rekindled his innate urge to be connected with the universe at a deeper level. He took the decision to go seek. He chose entrepreneurship and returned to his passion for writing. Very soon reading, writing, travel and spending quality time with his family became part of his daily routine. The splendours around us, nature, golden sunrises, moonlit nights, the rhythm and music of the monsoons, time spent in introspection on beautiful quiet nights, all of this which he had no time or mind space for earlier, now claimed him. His innate spirituality was lit and its light filled him with joy and jubilation.

“The unexamined life is not worth living”, Socrates’s dictum, gave impetus to his curiosity and urged him to look inward. The four decades that had gone by without seeking universal truths, dampening his innate passion and smothering his love for a life with a higher cause now drove his mind to explore and find what life was all about. He realised that everything in nature is governed by simple universal laws easily available to us through ancient wisdom. Life becomes sublime, simply by knowing and practising these natural laws.

Though his book belongs to the genre of travelogues, it is more about stability than mobility, being rather than having. In this book he attempts to present what he found to other seekers too for them to lead very successful and yet, more fulfilling lives, with contentment and joy.

“Enjoy the joyful music of life as long as it’s available and your senses are alive. Inspire, shine and always seek.”

**************************************************************

Blood Brothers

by Chandini Santhosh

ചാന്ദിനി സന്തോഷ് എഴുതിയ Blood Brothers എന്ന നോവൽ വായിച്ചു തുടങ്ങുമ്പോഴേ ശ്രദ്ധിക്കുന്ന ഒരു കാര്യം കൃത്യമായ ഭാഷയാണ്. ലളിതമെന്നോ സങ്കീർണ്ണമെന്നോ പറയാനില്ല ആഖ്യാനത്തിന് ഏറ്റവും അനുയോജ്യമായ ഭാഷ. നോവലിന്റെ ഒടുവിലൊക്കെ ഭാഷ അതിമനോഹരമെന്നു പറയാം
കണ്ണൂരാണ് കഥാപരിസരം. വാർത്താമാധ്യമങ്ങൾ മറച്ചു വെയ്ക്കുന്ന ഒരു കണ്ണൂർ, വൈൽഡ് വെസ്റ്റ് നോവലുകളിലും വൈക്കിങ്ങ് ചരിത്രം അടിസ്ഥാനമാക്കിയുള്ള സിനിമകളിലും കാണുന്ന നമുക്ക് അത്ര പരിചയമില്ലാത്ത രാത്രിയുടെ ഇരുളിൽ കൂടുതൽ ഉണർന്നിരിക്കുന്ന ഒരു കണ്ണൂർ നമുക്ക് ഈ നോവലിൽ കാണാം. പത്രങ്ങളിൽ നമ്മൾ കാണുന്ന പാർട്ടി കുടുംബങ്ങൾ ഉൾപ്പെടുന്ന കുടിപ്പകയുടെ കഥകൾ അവയുടെ മനുഷ്യാംശം ചോർത്തിക്കളഞ്ഞതാണ്. അതിലെ മനുഷ്യർ ഒരു പേരിന്റെ ഉടമസ്ഥർ എന്നതിൽ കവിഞ്ഞൊന്നുമില്ല. ചാന്ദിനിയുടെ നോവലിൽ അവർ യാതൊരു അതിഭാവുകത്വവുമില്ലാതെ ഉടലെടുത്തു വരുന്നത് തന്നെയാണ് ഈ നോവലിനെ വായിക്കേണ്ട ഒന്നാക്കി മാറ്റുന്നത്. മൃഗങ്ങൾക്ക് പോലും രാഷ്ട്രീയതിമിരം ബാധിച്ച കണ്ണൂരിൻെറ കഥ പറയുമ്പോൾ ഒരു നിഷ്പക്ഷത വെറും വാക്കാവേണ്ടതാണ്. പക്ഷെ ഈ നോവൽ തീർത്തും മനുഷ്യപക്ഷത്ത് നിന്ന് തന്നെയാണ്.
അത്ര പ്രാധാന്യമൊന്നുമില്ലാത്ത ബിജു എന്നും സുനിൽ എന്നും പേരുള്ള രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തത്തിന്റെ വ്യത്യസ്ത തലങ്ങൾ ഈ നോവലിൽ കാണാം. ഒരു തരത്തിൽ പറഞ്ഞാൽ അവർ രാഷ്ട്രീയക്കാരുടെ കയ്യിലെ ചട്ടുകങ്ങൾ മാത്രമാണ്. പക്ഷെ പാത്രസൃഷ്ടിയുടെ മികവ് കൊണ്ട് അവർക്ക് അവരുടേതായ വ്യക്തിത്വവും മൂലബോധവും നിസ്വാര്ഥതയും കൂടി ഉണ്ടെന്നു കാണാം. കണ്ണൂരിന്റെ രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് ഒരു സാമൂഹ്യനോവൽ ഇത്ര സമർത്ഥമായി എഴുതിയത് സ്തുത്യർഹമാണ്.
ആഖ്യാനം എന്നാൽ പറയുന്നതല്ല കാണിക്കുന്നതാണ് എന്ന നിയമം നോവലിസ്റ്റ് ശ്രദ്ധ്യയോടെ പിന്തുടരുന്നുണ്ട്.

ഒരു നാട്ടിന്റെ കഥ ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്ന പ്രയാസമുള്ള ജോലിയും എളുപ്പം നിർവഹിച്ചിരിക്കുന്നു. ആർ കെ നാരായണന്റെയും റസ്കിൻ ബോണ്ടിന്റെയും ശൈലിയിൽ നിന്ന് മാറി ഇൻഡ്യനിസം കുറഞ്ഞ ഒരു രീതിയാണ് ചാന്ദ്നിയുടെ ഭാഷയ്ക്കുള്ളത്. കവി എന്ന നിലയിൽ കാവ്യാത്മകമായ ഭാഷയും ചിത്രകാരി എന്ന നിലയിൽ വ്യക്തമായ ദൃശ്യവൽക്കരണവും ഈ നോവലിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു
ഇതിലും നല്ലതാണ് മറ്റു നോവലുകൾ എന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടു. ഭാഷയുടെ കാര്യത്തിൽ ആകെയൊരു കുറവ് തോന്നിയത് മലയാളികളായ കഥാപാത്രങ്ങൾ ഇംഗ്ലീഷിൽ മാത്രമുള്ള ചില ശൈലികൾ ഉപയോഗിക്കുന്നത് വായിക്കുമ്പോഴാണ്. പ്രതിപാത്രം ഭാഷണഭേദം എന്നാണല്ലോ.